ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവെച്ചു


ഷീബ വിജയൻ
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ ഇന്ത്യാ സഖ്യം അവിശ്വാസ നോട്ടീസ് നൽകി. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കൾ ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് കൈമാറിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തുവെന്നും ആരോപിച്ചാണ് നീക്കം. 118 എംപിമാർ നോട്ടീസിൽ ഒപ്പുവെച്ചെങ്കിലും തൃണമൂൽ കോൺഗ്രസും എൻസിപിയും ഇതിൽ ഭാഗമായില്ല. ലോക്‌സഭാ ചരിത്രത്തിൽ നാലാം തവണയും എൻഡിഎ ഭരണത്തിൽ ആദ്യവുമായാണ് സ്പീക്കർക്കെതിരെ ഇത്തരമൊരു പ്രമേയം കൊണ്ടുവരുന്നത്. നോട്ടീസ് നൽകി 14 ദിവസത്തിന് ശേഷമായിരിക്കും ഇത് സഭ പരിഗണിക്കുക.

article-image

erw4ewderwew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed