കർണാടകയിൽ വീണ്ടും അധികാരത്തർക്കം; സിദ്ധരാമയ്യയോട് ഇടഞ്ഞ് ഡി.കെ. ശിവകുമാർ ഡൽഹിയിലേക്ക്


ഷീബ വിജയൻ
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത സുപ്രധാന പ്രീ-ബജറ്റ് യോഗം ബഹിഷ്കരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഹൈക്കമാൻഡ് പ്രതിനിധികളെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചു. തന്റെ വകുപ്പുകളുടെ പ്രവർത്തനത്തിൽ സാന്നിധ്യം ആവശ്യമില്ലെന്നും പാർട്ടി നേതാക്കളെ കാണുന്നത് കടമയാണെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. എന്നാൽ തന്റെ വേദനകളും പരാതികളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ തുറന്നുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ശിവകുമാറിന്റെ ഡൽഹി സന്ദർശനം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

article-image

wtetweweqrw

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed