'ഡോൺ 3' തർക്കം: രൺവീർ സിംഗിൽ നിന്ന് 40 കോടി ആവശ്യപ്പെട്ട് നിർമ്മാതാക്കൾ


ഷീബ വിജയൻ
ബോളിവുഡ് ചിത്രം 'ഡോൺ 3'യിൽ നിന്ന് നടൻ രൺവീർ സിംഗ് പിന്മാറിയതിനെത്തുടർന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാണ കമ്പനിയായ എക്സൽ എന്റർടൈൻമെന്റ് രംഗത്തെത്തി. രൺവീറിന്റെ പിന്മാറ്റം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി വൻ തുക ചിലവായെന്നും ഫർഹാൻ അക്തറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആരോപിക്കുന്നു. തിരക്കഥയിൽ തൃപ്തനല്ലാത്തതിനാലാണ് പിന്മാറിയതെന്ന് രൺവീർ പറയുമ്പോൾ, താരത്തിന്റെ സമ്മതത്തോടെയാണ് ജോലികൾ തുടങ്ങിയതെന്നാണ് കമ്പനിയുടെ വാദം. ഷാരൂഖ് ഖാന് പകരം രൺവീറിനെ നായകനാക്കി 2023-ൽ പ്രഖ്യാപിച്ച പ്രോജക്റ്റ് നിലവിൽ അനിശ്ചിതാവസ്ഥയിലാണ്.

article-image

sadsadsasda

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed