അപകടകരമായ ഡ്രൈവിങ്ങ് ; ബഹ്റൈനിൽ ഡ്രൈവർ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നോർത്തേൺ ഗവർണറേറ്റിലെ തിരക്കേറിയ ജംഗ്ഷനിൽ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് പരിഭ്രാന്തി പരത്തിയ ഡ്രൈവറെ സുരക്ഷാ സേന പിടികൂടി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അപകടകരമായ രീതിയിൽ വാഹമം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അധികൃതർ തെളിവായി ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പൊതു സുരക്ഷ മുൻനിർത്തി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി പ്രതിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

റോഡിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ശക്തമായ സംവിധാനങ്ങളാണ് രാജ്യത്തുള്ളത്. ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

article-image

adadsd

You might also like

  • NEC

Most Viewed