സൂരജ് ലാമയുടെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാക്കാത്തതിൽ പൊലീസിന് ഹൈക്കോടതി വിമർശനം


ഷീബ വിജയൻ
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ കേസിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മരണപ്പെട്ട് ഇത്ര ദിവസമായിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വെള്ളത്തിൽ തലതാഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഒരാൾക്ക് സ്വയം തലതാഴ്ത്തിവെച്ച് വെള്ളത്തിൽ വീണ് മരിക്കാൻ കഴിയുമോ എന്നതടക്കം ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച കോടതി പ്രത്യേക അന്വേഷണ സംഘം തുടരാൻ നിർദ്ദേശിച്ചു.

article-image

szzsadasd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed