ഇന്ത്യ-സെഷെൽസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ഷീബ വിജയൻ
ഇന്ത്യയും സെഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും ന്യൂഡൽഹിയിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 'സെസെൽ' എന്ന സംയുക്ത വിഷൻ ഡോക്യുമെന്റ് നേതാക്കൾ പുറത്തിറക്കി. സെഷെൽസിന്റെ വികസന പ്രവർത്തനങ്ങൾക്കായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഫിൻടെക്, ആരോഗ്യം, പ്രതിരോധം, നവീന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിന് മുൻഗണന നൽകാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സെഷെൽസ് വിശ്വസ്ത പങ്കാളിയാണെന്ന് ഇന്ത്യ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.

article-image

sfdefdsfddf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed