കനത്ത മഞ്ഞ്: ബഹ്റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; വ്യോമഗതാഗതം തടസ്സപ്പെട്ടു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിൽ ഇന്ന് പുലർച്ചെ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചു. മഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകുകയും ചില വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ആഗോള ഏവിയേഷൻ റഡാർ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങൾ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് മാറ്റിയത്.

ബഹ്റൈൻ എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ലണ്ടൻ, കുവൈറ്റ്, റിയാദ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് പ്രധാനമായും വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ മെച്ചപ്പെടുകയും മഞ്ഞ് നീങ്ങുകയും ചെയ്തതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങി. തടസ്സപ്പെട്ട സർവീസുകൾ പുനഃക്രമീകരിച്ചതായും അധികൃതർ അറിയിച്ചു.

article-image

fdsfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed