മലിനജലം കുടിച്ച് മധ്യപ്രദേശിൽ എട്ടു മരണം; നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ
ഷീബ വിജയൻ
ഇൻഡോർ: കുടിവെള്ള പൈപ്പിലൂടെ മലിനജലം വിതരണം ചെയ്തതിനെത്തുടർന്ന് ഇൻഡോറിൽ എട്ടുപേർ മരിച്ചു. ഭഗീരഥപുര കോളനിയിൽ നർമ്മദ നദിയിൽ നിന്നുള്ള കുടിവെള്ള പൈപ്പിലേക്ക് ശൗചാലയത്തിലെ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. വെള്ളം കുടിച്ചതിന് പിന്നാലെ നൂറിലധികം പേർക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നഗരസഭാ അധികൃതരുടെ വീഴ്ചയാണിതെന്ന് ആരോപിച്ച പ്രതിപക്ഷം, കുറ്റക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
adswaswdswdea
