സാമ്പത്തിക പ്രതിസന്ധി: ഇറാനിൽ പ്രക്ഷോഭം കത്തുന്നു; പിന്തുണയുമായി അമേരിക്കയും ഇസ്രായേലും


ഷീബ വിജയൻ

തെഹ്റാൻ: ഡോളറിനെതിരെ ഇറാൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് രാജ്യത്ത് ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നു. തലസ്ഥാനമായ തെഹ്റാനിൽ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും പടരുകയാണ്. പലയിടങ്ങളിലും പ്രക്ഷോഭകരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ച് അടിച്ചമർത്തുന്നതായാണ് റിപ്പോർട്ടുകൾ. പഹ്‌ലവി ഭരണകാലത്തേക്ക് മടങ്ങണമെന്നും ഭരണമാറ്റം വേണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

അതേസമയം, പ്രക്ഷോഭകർക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഇറാന്റെ ഭാവി യുവാക്കളുടെ കയ്യിലാണെന്നും അവരുടെ അവകാശങ്ങൾ അടിച്ചമർത്തരുതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. ഇറാൻ ജനതയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വ്യക്തമാക്കി. എന്നാൽ, രാജ്യം അമേരിക്കയും ഇസ്രായേലുമായി യുദ്ധത്തിലാണെന്നും ഈ സാഹചര്യം പഴയ ഇറാഖ് യുദ്ധത്തേക്കാൾ സങ്കീർണ്ണമാണെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചത്.

article-image

awswdsadfdsfa

You might also like

  • Straight Forward

Most Viewed