അന്ത്യഅത്താഴ ചിത്രം വിവാദത്തിൽ; കൊച്ചി ബിനാലെയ്ക്കെതിരെ പരാതി


ഷീബ വിജയൻ

കൊച്ചി: കൊച്ചി ബിനാലെയിലെ 'ഇടം' പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രം ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കുന്നതാണെന്ന പരാതിയുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചെന്നാണ് ലത്തീൻ കാത്തലിക് അസോസിയേഷന്റെ ആരോപണം. ചിത്രത്തിൽ ക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്നയായ സ്ത്രീയെയും ശിഷ്യന്മാരുടെ സ്ഥാനത്ത് കന്യാസ്ത്രീകളെയും ചിത്രീകരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് സംഘടന കളക്ടർക്കും പോലീസിനും പരാതി നൽകി. എന്നാൽ, മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം വരച്ചതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചിത്രകാരൻ പ്രതികരിച്ചു.

article-image

adswaswdasd

You might also like

  • Straight Forward

Most Viewed