കേരളത്തിൽ എസ്.ഐ.ആർ. വീണ്ടും നീട്ടി സുപ്രീം കോടതി


ഷീബ വിജയ൯

ന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആർ. (സോഷ്യോ ഇക്കണോമിക് റെജിസ്റ്റർ) കാലാവധി സുപ്രീം കോടതി വീണ്ടും നീട്ടിനൽകി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രീം കോടതി നീട്ടിനൽകിയത്. രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാരിന്റെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ, നടപടി ക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നുമാണ് വിശദീകരിച്ചത്. 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ട് എന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടിനൽകിയത്. ബാക്കി വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും.

article-image

asadsdas

You might also like

  • Straight Forward

Most Viewed