ഗോവയിലെ നിശാ ക്ലബ്ബിൽ തീപ്പിടുത്തം: 23 മരണം
ശാരിക / പനജി
നോർത്ത് ഗോവയിലെ അർപോറ പ്രദേശത്തെ ബാഗയിലുള്ള 'ബിർച്ച് ബൈ റോമിയോ ലേ' എന്ന നിശാക്ലബ്ബിൽ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തിൽ 23 പേർ മരണപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് പേർ വിനോദസഞ്ചാരികളാണ്.
പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച്, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റാണ് മരിച്ചത്, ശേഷിക്കുന്നവർ തീപിടിത്തം മൂലമുള്ള പുകയും ശ്വാസംമുട്ടലും കാരണമാണ് മരണപ്പെട്ടത്.
ക്ലബ്ബിന്റെ താഴത്തെ നിലയിലും അടുക്കളയുടെ ഭാഗത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും അടുക്കള ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. അതിനാൽ, മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
സംഭവസ്ഥലം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സന്ദർശിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
sdfdf
