ടാറ്റ ഗ്രൂപ്പുമായി വൻ പദ്ധതിക്ക് ഓപൺഎഐ


ഷീബ വിജയ൯

മുംബൈ: ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ.) പദ്ധതിയുമായി ചാറ്റ്ജിപിടി ഉടമയായ ഓപൺഎഐ. വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പദ്ധതികൾ തുടങ്ങുക. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവിസസുമായി (ടി.സി.എസ്.) ഓപൺഎഐ ചർച്ച തുടങ്ങിയതായാണ് വിവരം. ഡാറ്റ സെന്ററുകളടക്കം എ.ഐ. അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, എ.ഐ. നടപ്പാക്കാൻ കമ്പനികളെ സഹായിക്കുക തുടങ്ങിയ പദ്ധതികളാണ് ആലോചനയിലുള്ളത്. എ.ഐ. അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ഒറാക്കിൾ തുടങ്ങിയ കമ്പനികളുമായി ചേർന്ന് തുടങ്ങി സ്റ്റാർഗേറ്റ് സംരംഭത്തിന് ഇന്ത്യയിൽ ഒരു പങ്കാളിയെ തേടുകയാണ് ഓപൺഎഐ. യു.എസിന് ശേഷം ചാറ്റ്ജിപിടിക്ക് ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. കേന്ദ്ര സർക്കാറുമായി സഹകരിച്ച് സ്റ്റാർഗേറ്റ് ഇന്ത്യ പദ്ധതി തുടങ്ങാൻ നേരത്തെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായും ഓപൺഎഐ ചർച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ടാറ്റ ഗ്രൂപ്പിനെ സമീപിച്ചത്.

article-image

SGDRDSDAFS

You might also like

  • Straight Forward

Most Viewed