2025 ഹുറൂൺ പട്ടികയിലെ ഏറ്റവും സമ്പന്നയായ് ജയ്ശ്രീ ഉല്ലാൽ
ഷീബ വിജയ൯
2025ലെ സമ്പന്നരുടെ ഹുറൂൺ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് വനിതയായ ജയ്ശ്രീ ഉല്ലാൽ. ലോകം അറിയപ്പെടുന്ന ടെക് ലീഡർമാരായ സുന്ദർ പിച്ചൈ, സത്യ നദെല്ലെ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഈ നേട്ടം. 50,170 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയിലും ജയ്ശ്രീ ഒന്നാമതെത്തി. 2008 മുതൽ അരിസ്റ്റ നെറ്റ് വർക്കിന്‍റെ പ്രേരക ശക്തിയായി പ്രവർത്തിക്കുന്ന ജയ്ശ്രീ ഉല്ലാൽ കമ്പനിയെ സിലിക്കൺവാലിയിലെ ശക്തരായ നെറ്റ് വർക്കിങ് ഭീമൻമാരിലൊന്നായി എത്തിച്ചു. ജയ്ശ്രീയുടെ നേതൃത്വത്തിൽ 2024ൽ അരിസ്റ്റോയുടെ മൂല്യം 7 ബില്യൺ ഡോളറായി കുതിച്ചുയർന്നു. ലണ്ടനിൽ ജനിച്ച ജയ്ശ്രീ ആദ്യ കാല പഠനം പൂർത്തിയാക്കിയത് ഡൽഹിയിലാണ്.
SASADSA
