ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് വീരമൃത്യു


ശാരിക

ന്യൂഡൽഹി: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു പൈലറ്റിന് വീരമൃത്യു. എയർഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. താഴെവീണ യുദ്ധവിമാനം പൊട്ടിത്തെറിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ദുബായി സമയം ഉച്ചയ്ക്ക് 2.10 ന് അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവച്ചു.

പൈലറ്റിന്റെ മരണത്തിൽ ഇന്ത്യൻ വ്യോമസേന (IAF) അഗാധമായ ദുഃഖം രേഖപ്പെടുത്തി: അപകട കാരണം കണ്ടെത്താൻ ഒരു അന്വേഷണ സംഘത്തെ നിയമിക്കുമെന്നും സേന വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിൽ ഒന്നായ ദുബൈ എയർഷോ 2025-ൽ നിരവധി വ്യോമാഭ്യാസ പ്രകടനങ്ങളും പ്രദർശനങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ അവസാന ദിവസമുണ്ടായ ഈ ദാരുണ അപകടത്തിൽ ഞെട്ടിയിരിക്കുകയാണ് സംഘാടകർ ഉൾപ്പെടെയുള്ളവർ.

article-image

sfsf

You might also like

  • Straight Forward

Most Viewed