ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം; ആറ് മരണം; നൂറോളം പേർക്ക് പരിക്ക്


ശാരിക

ധാക്ക: ബംഗ്ലാദേശിലെ നർസിങ്ദി ജില്ലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.30നാണ് അനുഭവപ്പെട്ടത്. ഈ ശക്തമായ പ്രകമ്പനം ഇന്ത്യയിലെ കൊൽക്കത്ത, ഗുവാഹതി അടക്കമുള്ള വടക്ക് കിഴക്കൻ മേഖലകളിലും അനുഭവപ്പെട്ടതായി ആളുകൾ റിപ്പോർട്ട് ചെയ്തു.

ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിസി ടെലിവിഷന്റെ റിപ്പോർട്ട് അനുസരിച്ച്, കെട്ടിടത്തിന്റെ മേൽക്കൂരയും മതിലും തകർന്നുവീണാണ് മൂന്നുപേർ മരണപ്പെട്ടത്. കൂടാതെ, കെട്ടിടങ്ങളുടെ കൈവരികൾ ഇടിഞ്ഞുവീണ് മൂന്ന് കാൽനടയാത്രക്കാർക്കും ജീവൻ നഷ്ടമായി. തലസ്ഥാനമായ ധാക്കയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള നർസിങ്ദിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്ത പ്രകാരം, ചാന്ദ്പൂർ, നിൽഫമാരി, സീതാകുണ്ട, സിരാജഗഞ്ച്, നാരായൺഗഞ്ച്, പടുഖാലി, ബൊഗുര, ബാരിസൽ, മൗൽവിബസാർ തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed