ഷേഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ
ഷീബ വിജയ൯
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വിഷയത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഇത് ബംഗ്ലാദേശിൽ വൈകാരിക വിഷയമായതിനാൽ, ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനലുകൾ വഴി ഔദ്യോഗികമായി അറിയിക്കാനാണ് ഇന്ത്യൻ തീരുമാനം. ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബംഗ്ലാദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും. ഷേഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ലഭിക്കുന്നത്.
dfdfsdfssd
