യു.എസിൽ 1 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി സൗദി അറേബ്യ
ഷീബ വിജയ൯
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ, യു.എസിൽ 1 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ സൗദി അറേബ്യ സന്നദ്ധത അറിയിച്ചു. നേരത്തേ വാഗ്ദാനം ചെയ്ത 60,000 കോടി ഡോളറിൻ്റെ നിക്ഷേപമാണ് ഇതോടെ ഒരു ലക്ഷം കോടിയായി ഉയർത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ മഹത്തായ അധ്യായമാണ് കൂടിക്കാഴ്ചയെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള പ്രതിരോധ കരാറുകളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. അബ്രഹാം ഉടമ്പടിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഉടമ്പടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് വ്യക്തമായ പാത ഉറപ്പുവരുത്തണമെന്നും കിരീടാവകാശി പറഞ്ഞു.
സൗദി കിരീടാവകാശി യു.എസിൽ എത്തിയതിന് വൻ സൈനിക ബഹുമതികളോടെയുള്ള ഔപചാരിക സ്വീകരണമാണ് വൈറ്റ് ഹൗസിൽ ട്രംപ് നൽകിയത്. പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത, സമാധാന പ്രക്രിയ, ഗസ്സയെ സാധാരണ നിലയിലേക്ക് കൊണ്ടുവരൽ, സാമ്പത്തിക, സാങ്കേതിക ബന്ധങ്ങൾ (എ.ഐ, ആണവോർജം) എന്നിവ സംബന്ധിച്ച വിശദമായ ചർച്ചകളാണ് കൂടികാഴ്ച്ചകളിൽ നടക്കുന്നത്. ഇതോടൊപ്പം ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് നൽകുന്നത് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.
asadsasd
