ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയില്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ല'; ശിവകുമാറിനെതിരെ സിദ്ധരാമയ്യ

ഷീബ വിജയൻ
ബംഗളൂരു I കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെ പിന്തുണയും കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ അനുഗ്രഹവും ഇല്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഹൈക്കമാൻഡിന്‍റെ അഭിപ്രായം മതിയെന്നും എംഎൽഎമാരുടെ അഭിപ്രായം വേണ്ടെന്നും ശിവകുമാര്‍ ഒരു പ്രാദേശിക വാർത്താ ചാനലിനോട് നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. “ഇവയ്ക്കൊന്നും ഞാൻ ഉത്തരം നൽകില്ല. ഹൈക്കമാൻഡ് ഹൈക്കമാൻഡാണ്. നിയമസഭാംഗങ്ങളുടെയും ഹൈക്കമാൻഡിന്റെയും അഭിപ്രായം പ്രധാനമാണ്. നിയമസഭാംഗങ്ങളുടെ പിന്തുണയില്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രം. തീർച്ചയായും, നിങ്ങൾക്ക് ഹൈക്കമാൻഡിന്‍റെ അനുഗ്രഹവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
aasaasdsaq