കോഴിക്കോട് പ്രവാസി ഫോറം, ബഹ്റൈൻ ഓണാഘോഷം ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ l കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വിപുലമായ ആഘോഷങ്ങളോടെ നടന്നു. 'ഓർമ്മകൾ പൂവിട്ടപ്പോൾ' എന്ന് പേരിട്ട പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
jgjkg
കെ.പി.എഫ്. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുധീർ തിരുന്നിലത്ത് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമായി. സദ്യക്ക് പുറമെ, അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും അരങ്ങേറി.
പരിപാടിയിൽ പങ്കെടുത്തവർക്ക് കോഡിനേറ്റർ ഹരീഷ് പി.കെ., ജോയിന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ ചേർന്ന് മെമന്റോകൾ നൽകി ആദരിച്ചു. ലേഡീസ് വിങ്ങിന്റെ ജോയിന്റ് കൺവീനർമാരായ അഞ്ജലി സുജീഷിന്റെയും ഷെറീന ഖാലിദിന്റെയും നേതൃത്വത്തിൽ ലേഡീസ് വിംഗ് പരിപാടികൾക്ക് പൂർണ്ണ പിന്തുണ നൽകി.
കെ.പി.എഫ്. എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. ട്രഷറർ സുജിത്ത് സോമൻ നന്ദി അറിയിച്ചു സംസാരിച്ചു. അനുർദേവ പ്രജീഷ് ആയിരുന്നു പരിപാടിയുടെ കൺട്രോളർ.
hjfjh