ബിഹാർ വോട്ടർപട്ടികയിൽ വിദേശികളടക്കമുണ്ടായിരുന്നു ;ഇതരസംസ്ഥാനങ്ങളിലും ശുദ്ധീകരണം നടന്നു: ഗ്യാനേഷ് കുമാർ


ഷീബ വിജയൻ 

ന്യൂഡൽഹി I ബിഹാർ വോട്ടർപട്ടികയിൽ വിദേശികളും ഉൾപ്പെട്ടിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാർ വ്യക്തമാക്കി. പട്ടികയിൽ നിന്ന് എത്ര വിദേശികളെ നീക്കിയെന്നടക്കം വിശദാംശങ്ങൾ വ്യക്തമാക്കാതെ ‘അത് ശുദ്ധീകരിച്ചു’ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷണറുടെ പറഞ്ഞത്. ‘നീക്കം ചെയ്തവരുടെ പട്ടികയിൽ മരിച്ച വോട്ടർമാർ, വിദേശികൾ, സ്ഥിരമായി സ്ഥലം മാറി പോയവർ എന്നിങ്ങനെ ഉൾപ്പെടുന്നു. 3.66 ലക്ഷം പേരുടെ പട്ടിക, ജില്ലാ കളക്ടർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ല പ്രസിഡന്റുമാരുമായി ഇത് പങ്കിട്ടിട്ടുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പ് വരെ എതിർപ്പുകളുണ്ടെങ്കിൽ ഉന്നയിക്കാം,’ ഗ്യാനേഷ് കുമാർ പറഞ്ഞു. ബീഹാറിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പരാമർശം.

 

article-image

ZXXZZ

You might also like

Most Viewed