ദുരഭിമാനക്കൊലയിൽ പ്രത്യേക നിയമനിർമാണം വേണം: തമിഴക വെട്രി കഴകം സുപ്രീം കോടതിയിൽ


ഷീബ വിജയൻ

ചെന്നൈ I ദുരഭിമാന കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. നിലവിൽ സംസ്ഥാനത്തുള്ള നിയമ വ്യവസ്ഥകൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ലഭിക്കുന്ന ശിക്ഷകൾ മാതൃകാപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടി.വി.കെയുടെ പുതിയ നീക്കം. സോഫ്റ്റ്‌വെയർ എഞ്ചിനീയറും തൂത്തുക്കുടി സ്വദേശിയുമായ കെവിൻ (27)നെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ടി.വി.കെ തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി ആധവ് അർജുന സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ജൂലൈ 27നാണ് കെവിൻ കൊല്ലപ്പെടുന്നത്. പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായിരുന്ന കെവിൻ, പെൺസുഹൃത്ത് ജോലി ചെയ്തിരുന്ന തിരുനെൽവേലി പാളയംകോട്ടൈയിലുള്ള ആശുപത്രിക്ക് സമീപം കാണാൻ ചെന്നപ്പോൾ സഹോദരൻ സുർജിത്ത് ബലമായി പിടിച്ചുകൊണ്ടുപോയി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും സുർജിത് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പാളയംകോട്ടൈ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

article-image

ADSADSASDF

You might also like

Most Viewed