ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഷീബ വിജയൻ
തെൽ അവീവ് I യെമൻ തലസ്ഥാനമായ സൻആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റേതെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ASADSASD