തീവ്രവാദ വരുമാനം: ജമ്മു കാഷ്മീരിൽ 2.11 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി


ഷീബ വിജയൻ

ശ്രീനഗർ I ജമ്മു കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ തീവ്രവാദ വരുമാനത്തിൽ നിന്നുണ്ടാക്കിയ 2.11 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി പോലീസ് പറഞ്ഞു. നിരവധി ഭൂമികളാണ് ഇത്തരത്തിൽ കണ്ടുകെട്ടിയത്. വടപോരയിൽ ഇഷ്ഫാഖ് അഹമ്മദ് ഭട്ടിന്‍റെ ഭൂമി കണ്ടുകെട്ടി വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിച്ചു. ജമീൽ അഹമ്മദ് ഖാന്‍റെ ചന്ദാജി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഭൂമിയും കണ്ടുകെട്ടി. കൂടാതെ ആലൂസ ഗ്രാമത്തിലെ മൻസൂർ അഹമ്മദ് ദാറിന്‍റെ ഭൂമിയും കണ്ടുകെട്ടിയെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. ഏക്കറുകണിക്കിനു ഭൂമികളാണ് കണ്ടുകെട്ടിയത്. ജില്ലയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ‘ഭീകരതയുടെ വരുമാനമായ" സ്വത്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

article-image

SADEEQWQEW

You might also like

  • Lulu Exchange
  • Straight Forward

Most Viewed