തൃശൂരിൽ ഒരു വീട്ടിൽ 113 വോട്ടെന്ന ആരോപണവുമായി ഡിസിസി പ്രസിഡണ്ട്

തൃശൂർ I തൃശ്ശൂർ കോർപ്പറേഷനിലെ പഴയ നടത്തറ വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണവുമായി ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്ത്. ഒരു വീട്ടിൽ 5 പേർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 113 പേർക്ക് വോട്ട് ചേർത്തതായാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ അട്ടിമറി ശ്രമങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിലും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അശോകൻ എന്നയാളുടെ പേരിലുള്ള വീട്ടിലാണ് ഈ ക്രമക്കേട് നടന്നതെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു.
നേരത്തേ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മലപ്പുറം തിരൂർ സ്വദേശിയായിരിക്കെ, ബി.ജെ.പി. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ ഡോ. വി. ആതിരയുടെ വീടിന്റെ വിലാസത്തിൽ വോട്ട് ചേർത്തുവെന്ന വിവരം പുറത്തുവന്നിരുന്നു. ഈ വീട്ടിലെ സ്ഥിരം താമസക്കാരനാണെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണൻ വോട്ട് ചേർത്തത്. അയ്യന്തോൾ ഡിവിഷനിൽ കേരളവർമ കോളജിന് സമീപമാണ് ആതിരയുടെ വീട്. അതേസമയം പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട തിരൂർ വളവന്നൂർ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. തെരഞ്ഞെടുപ്പ് ഐ.ഡി.യിൽ ഉണ്ണികൃഷ്ണന്റേത് വ്യത്യസ്ത എപിക് നമ്പറുകളാണ് എന്നത് ഈ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ADSDCAS