വ്യോമ പാത അടച്ച് ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം; രണ്ടു മാസം കൊണ്ട് പാകിസ്താന് നഷ്ടം 1240 കോടി

ഷീബ വിജയൻ
ന്യൂഡൽഹി I ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് വ്യോമപാത അടച്ച നടപടിയിൽ പാകിസ്താന് 1240 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാറിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമയാന പാതയിൽ വിലക്കേർപ്പെടുത്തിയത്. വ്യോമ പാത അടച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള പാകിസ്താൻ ഏവിയേഷന്‍റെ വരുമാനം കുത്തനെ ഇടിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം പാകിസ്താൻ വ്യോമയാന പാതയിലെ വിലക്ക് ദിനം പ്രതി 150 ഓളം വിമാന സർവീസുകളെയാണ് ബാധിച്ചത്. കൂടാതെ ട്രാൻസിറ്റ് എയർ ട്രാഫിക്കിൽ 20 ശതമാനം ഇടിവുമുണ്ടായി.
ASADSADS