64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് മോഷണം; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ


ഷീബ വിജയൻ

മുംബൈ I 64കാരിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിയിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു. ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി.

article-image

ADSWEDSADAS

You might also like

  • Straight Forward

Most Viewed