മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്‍റെ ആലസ്യത്തിലാണ്, പുറത്തേക്ക് വരൂ: കുഞ്ചാക്കോ ബോബനെതിരേ ഡിവൈഎഫ്ഐ നേതാവ്


ഷീബ വിജയൻ
തിരുവനന്തപുരം I ജയിലിലേതിനെക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്‌കൂളിലാണ് പറഞ്ഞ നടൻ കുഞ്ചാക്കോ ബോബനെതിരേ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് സരിൻ ശശി. "മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്‍റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ ഇപ്പോൾ സ്‌കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാംഗോവറിൽ നിന്ന് പുറത്തേക്ക് വാ, എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.' എന്നാണ് സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചത്.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിലായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രസ്താവന. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, സർക്കാർ സ്‌കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തു വന്നിരുന്നു.

article-image

DFGFFDFX

You might also like

  • Straight Forward

Most Viewed