ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന


ഷീബ വിജയൻ

ന്യൂഡല്‍ഹി I ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിംഗ്. പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കില്‍ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാക്കിസ്ഥാന്‍റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകര്‍ത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ASSWDAWSAD

You might also like

  • Straight Forward

Most Viewed