പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യക്ക് നേട്ടം; എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ഷീബ വിജയൻ
ന്യൂഡൽഹി I ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യക്ക് നേട്ടം. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 77ാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം അഞ്ച് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 59 ആയി ഉയർത്തി. മലേഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പോകനാവു. ശ്രീലങ്ക, മക്കാവു, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനത്തിൽ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവും. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും. സിംഗപ്പൂർ പാസ്പോർട്ട് തന്നെയാണ് ഇൻഡക്സിൽ ഒന്നാമതുള്ളത്. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലാൻഡ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ആസ്ട്രിയ, ബെൽജിയം, ലക്സംബെർഗ്, നെതർലാൻഡ്, നോർവേ, പോർചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ നാലാമത്. ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാമതാണ്.
CXZADSASD