രാജ്യസഭ എംപിയായി സി.സദാനന്ദൻ സത്യപ്രതി‍ജ്ഞ ചെയ്തു


ശാരിക

ന്യൂഡൽഹി l രാജ്യസഭ എംപിയായി സി.സദാനന്ദൻ സത്യപ്രതി‍ജ്ഞ ചെയ്തു. മലയാള ഭാഷയില്‍ ദൈവനാമത്തിലാണ് സി.സദാനന്ദൻ സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ സദാനന്ദന്‍റെ സേവനങ്ങളെ പ്രശംസിച്ചു.

അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായ സി സദാനന്ദന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ട കാര്യം അദ്ദേഹം സഭയിൽ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും സദാനന്ദൻ പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സി .സദാനന്ദന്‍ കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളുടെ ഇരകൂടിയാണ്. 1994ല്‍ നടന്ന ആക്രമണത്തില്‍ സി സദാനന്ദന്‍റെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടത്.‌

article-image

ുനു

You might also like

  • Lulu Exchange
  • Straight Forward

Most Viewed