തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്ന് രാജ്മോഹൻ ഉണ്ണിത്താന്‍


ശാരിക

ന്യൂഡൽഹി l കോൺഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് രാജ്മോഹൻ ഉണ്ണിത്താന്‍ എംപി രംഗത്ത്. തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. തരൂരിന് വേണമെങ്കിൽ സ്വയം കോണ്‍ഗ്രസിൽ നിന്നും പുറത്തേക്ക് പോകാം. ഇനി തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ തരൂര്‍ നോക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.

നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാര്‍ യോഗത്തില്‍ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ്. പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

article-image

sadasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed