ഓപറേഷൻ സിന്ദൂർ തുടരണമെന്ന് ഉവൈസി

ഷീബ വിജയൻ
ന്യൂഡൽഹി I പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സുരക്ഷാവീഴ്ചയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടാവാൻ കാരണമെന്നും ഉവൈസി പറഞ്ഞു. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ബോധനിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പരാമർശം. വഖഫ് നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രതികരണം നടത്തിയത്. പഹൽഗാമിൽ നടന്നതിന് പ്രതികാരം ചെയ്യണം. ഓപ്പറേഷൻ സിന്ദൂർ തുടരണം. 26 പേരെ പഹൽഗാമിൽ വധിച്ചവർ കൊല്ലപ്പെടുന്നത് വരെ ഇന്ത്യയുടെ പ്രതികാരം പൂർത്തിയാവില്ലെന്നും ഉവൈസി പറഞ്ഞു.
DQWDSWAADS