രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്ദ്രെ റസല്‍


ഷീബ വിജയൻ 

ജമൈക്ക I രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസൽ. ഓസ്‌ട്രേലിയയ്‌ക്കെതിരേ ജൂലൈ 21ന് ആരംഭിക്കുന്ന ട്വന്‍റി20 പരമ്പരയോടെ കളി മതിയാക്കാനാണ് തീരുമാനം. അഞ്ചുമത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും നടക്കുന്നത് താരത്തിന്‍റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ്. വിൻഡീസ് ക്രിക്കറ്റ് ബോർഡാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യപനം ഔദ്യോഗികമായി അറിയിച്ചത്. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക എന്നത് തന്‍റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് റസൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്വദേശത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ കളിക്കുന്നത് വളരെ ഇഷ്ടമാണ്. അവിടെ തന്‍റെ കഴിവുകൾ പ്രകടിപ്പിക്കാനും ഉയർന്ന നിലവാരമുള്ള പ്രകടനങ്ങൾ നടത്താനും കഴിഞ്ഞു. എല്ലാം അടുത്ത തലമുറയ്ക്കും പ്രോത്സാഹനമാകട്ടേ എന്നും റസൽ പറഞ്ഞു. 37ാം വയസിലാണ് 15 വർഷം നീണ്ട ക്രിക്കറ്റ് ജീവിതം റസൽ മതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2010ൽ ശ്രീലങ്കക്കെതിരേയുള്ള ടെസ്റ്റ് മത്സരത്തിലായിരുന്നു റസലിന്‍റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ രണ്ട് റൺസും ഒരു വിക്കറ്റും മാത്രമായിരുന്നു റസലിന് നേടാനായത്. പിന്നീട് താരം ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.

article-image

SSAWSASDA

You might also like

  • Lulu Exchange
  • Straight Forward

Most Viewed