ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍


ഷീബ വിജയൻ 

ഡെറാഡൂണ്‍ I ഉത്തരാഖണ്ഡില്‍ ഓപ്പറേഷന്‍ കാലനേമിയുടെ ഭാഗമായി 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍. ദേവഭൂമിയില്‍ വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി പേരെ പിടികൂടാനായത്. ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

പുതിയ ക്യാമ്പയിന്‍റെ ഭാഗമായി പോലീസ് കൃത്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി എല്ലാ സ്റ്റേഷന്‍ ഇന്‍ ചാര്‍ജുമാര്‍ക്കും കൃത്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെന്നും പോലീസ് സൂപ്രണ്ട് പറയുന്നു. സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കി വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വഞ്ചിക്കുന്നത്.

article-image

ascdvdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed