തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു


ഷീബ വിജയൻ 

ഹൈദരാബാദ് I തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിംനഗറിലെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലായിരുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടു സ്വദേശിയായ കോട്ട ശ്രീനിവാസ റാവു 1973-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2023-ൽ പുറത്തിറങ്ങിയ സുവർണ സുന്ദരി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും തിളങ്ങിയ ശ്രീനിവാസ റാവുവിനെ നേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. 2015 ൽ പത്മശ്രീ ലഭിച്ചു.

1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

article-image

awsdadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed