ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി


ഷീബ വിജയൻ
കനനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജർമനിയുടെ ശക്തമായ ഐക്യദാർഢ്യത്തിനും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രി മോദി ചാൻസലർ മെർസിന് നന്ദി പറഞ്ഞതായി രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
asdas