ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊന്നു; യുവതി പിടിയിൽ

ഷീബ വിജയൻ
ഗർവാ: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന കേസിൽ 20 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഗർവ ജില്ലയിൽ ആണ് സംഭവം. ഭർതൃമാതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സുനിത എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
റാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുദാർ ഗ്രാമത്തിലാണ് സംഭവം. മേയ് 11 നായിരുന്നു ബുദ്ധനാഥ് സിംഗും, സുനിതയും തമ്മിലുള്ള വിവാഹം. സുനിത സിംഗ്, ഭർത്താവിന്‍റെ ഭക്ഷണത്തിൽ വിഷവസ്തു കലർത്തിയതായാണ് ഇദ്ദേഹത്തിന്‍റെ മാതാവ് ആരോപിക്കുന്നത്. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് പിടികൂടിയതിന് പിന്നാലെ സുനിത കുറ്റം സമ്മതിച്ചു.
fggfdfsds