എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ടെഹ്‌റാന്‍ വിടണം; കര്‍ശന നിര്‍ദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം


ഷീബ വിജയൻ

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ടെഹ്‌റാന്‍ വിടണമെന്ന കര്‍ശന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഏത് തരം വിസയാണെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. കഴിവതും വേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമില്ല. ഇസ്രയേല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി.

അതേസമയം വിവിധ സര്‍വകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളെ അര്‍മേനിയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ചർച്ച നടത്തി. ടെഹ്റാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയാകും ആദ്യം ഒഴിപ്പിക്കുക.

 

You might also like

  • Straight Forward

Most Viewed