ഒമ്പത് ആന്‍റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തീരുമാനിച്ച് പഞ്ചാബ്


പഞ്ചാബിലെ ജനവാസമേഖലകളിലേക്ക് പാക് ഡ്രോൺ ആക്രമണം ശക്തമായതിനു പിന്നാലെ സുരക്ഷാ കവചമായി ആന്‍റി ഡ്രോൺ സംവിധാനമൊരുക്കാൻ സംസ്ഥാന സർക്കാർ. ഒമ്പത് ആന്‍റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് പഞ്ചാബ് മന്ത്രിസഭ അനുവദിച്ചിട്ടുള്ളത്. കൂടാതെ അമൃത്സറിൽ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സ്വന്തം നിലയിൽ തന്നെ ആന്‍റി ഡ്രോൺ സിസ്റ്റം 532 കിലോമീറ്റർ വരുന്ന സംസ്ഥാന അതിർത്തിയിലായുള്ള ആറു ജില്ലകളിൽ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. പഞ്ചാബിൽ ശക്തമായ ആന്‍റി ഡ്രോൺ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ പുതിയ തീരുമാനം. അതേസമയം എന്നാൽ എപ്പോഴാണ് ഇവ സ്ഥാപിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

article-image

ASDASSA

You might also like

Most Viewed