ഭീകരപ്രവര്‍ത്തനം ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; സുപ്രധാന തീരുമാനവുമായി രാജ്യം


ഭീകരപ്രവർത്തനങ്ങൾക്കെതിരെ സുപ്രധാന തീരുമാനവുമായി രാജ്യം. ഭാവിയിൽ നടക്കുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ന് വൈകീട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിവരം.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്.

article-image

ASWASWASASFD

You might also like

Most Viewed