കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തി, എ കെ ആന്റണി


പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തിയെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. ധീരരായ ഇന്ത്യൻ സൈന്യത്തിനും ജവാന്മാർക്കും ബിഗ് സല്യൂട്ട് നൽകുകയാണ്. ഭീകരർക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് ഉണ്ടാകാത്ത നിലയിൽ ടൂറിസം തകർന്നിട്ടും കാശ്മീർ ജനങ്ങളിലെ മഹാ ഭൂരിപക്ഷം ആളുകളും ഭീകരതയ്ക്കെതിരെ ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. പാക് സൈന്യത്തിന്റെ തൊട്ട് പിറകിലുള്ള അതിർത്തിയിലെ ഭീകകരുടെ ക്യാമ്പുകളെ ഇന്ത്യൻ സൈന്യം തുടച്ച് നീക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. പക്ഷെ എപ്പോൾ എങ്ങിനെ വേണം എന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണെന്നും തുടക്കം നന്നായി ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി കൂടെയുണ്ട് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യം രാഷ്ട്രം ഏൽപ്പിക്കുന്ന ഏത് ദൗത്യവും എന്ത് ത്യാഗം സഹിച്ചും വിജയിപ്പിക്കാനായി പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ല എ കെ ആന്റണി വ്യക്തമാക്കി.

article-image

sadfdsasadfs

You might also like

Most Viewed