ഓപ്പറേഷന്‍ സിന്ദൂര്‍: അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി: രാമചന്ദ്രന്‍റെ മകൾ ആരതി


പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇന്ത്യയുടെ ആക്രമണത്തിൽ പ്രതികരണവുമായി എൻ.രാമചന്ദ്രന്‍റെ മകൾ ആരതി. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ടെന്ന് ആരതി പറഞ്ഞു. ഇന്ത്യയുടെ സൈനിക നീക്കത്തിന്‍റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്‍റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. തന്‍റെ അമ്മയെ പോലെ സിന്ദൂരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷമെന്നും ആരതി പറഞ്ഞു.

article-image

DSDSFDFSDFS

You might also like

Most Viewed