പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളും സ്ത്രീയും അടക്കമുള്ളവരാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഉറി മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം തുടരുന്നത്. നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയ്പ്പും തുടരുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.
DFSVDFSZASDZ