സുഹാസ് ഷെട്ടിയുടെ കൊലപാതകം; എട്ടുപേർ കസ്റ്റഡിയിൽ

മംഗുളൂരുവിലെ ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട്പേർ പിടിയിൽ. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായതോടെയാണ് സുഹാസ് ഷെട്ടി ശ്രദ്ധിക്കപ്പെടുന്നത്. 2022ലായിരുന്നു കൊലപാതകം നടന്നത്. ബിജെപി നേതാവ് പ്രവീണ്‍ നെട്ടരുവിന്‍റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി 8.27ന് കിന്നിപ്പടവ് വച്ചാണ് സുഹാസ് ഷെട്ടിക്ക് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സുഹാസ് ഷെട്ടിയും മറ്റ് അഞ്ച് പേരും സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറിനെ രണ്ട് വാഹനങ്ങള്‍ തടയുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ വാളുകളും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് സുഹാസിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹാസിനെ എജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
adswdwAQasaefs