പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം വൈറ്റ് ഹൗസ് സന്ദർശിക്കും


ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി.

കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം. യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ഊന്നൽ നൽകി. കൂടാതെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ചർച്ചയിൽ തുറന്നുപറഞ്ഞതായാണ് സൂചന.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണള്‍ഡ് ട്രംപിന് മോദി ആശംസയറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുത്തത്.

article-image

dvxdz

You might also like

  • Lulu Exchange
  • Straight Forward

Most Viewed