പ്രിയങ്ക ഗാന്ധി എംപി. ഇന്ന് വയനാട്ടിലെത്തും


ആക്ഷേപങ്ങൾക്കൊടുവിൽ പ്രിയങ്ക ഗാന്ധി എംപി. ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിലേക്കായിരിക്കും എത്തുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും.

ഉച്ചക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയൻറെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണും.

കൽപ്പറ്റയിലെ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും.

ഇതിനു ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരികെ പോകുക. ഇതിനിടെ, വന്യമൃഗങ്ങളെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ തെരച്ചിൽ നടത്തുകയാണ്.

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed