ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, കുട്ടിയെ കണ്ടെത്തി


ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കുഞ്ഞിനെ കണ്ടെത്തി. തിങ്കളാഴ്ച കര്‍ണാടകയിലെ കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചിത്താപൂര്‍ സ്വദേശികളായ രാമകൃഷ്ണയുടേയും കസ്തൂരിയുടേയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കൂടുതല്‍ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞാണ് അമ്മയുടെ അരികില്‍നിന്നും എടുത്തുകൊണ്ടുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചതോടെയാണ് തട്ടിക്കൊണ്ടുപോവല്‍ പുറത്തറിഞ്ഞത്.

രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ട മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പോലീസ്.

article-image

aswqsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed