ഇടുക്കിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സഹോദരൻ പിടിയിൽ


ഇടുക്കി ന്യൂനഗറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കഴിഞ്ഞ ദിവസം ന്യൂനഗർ സ്വദേശി സൂര്യയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സൂര്യയുടെ സഹോദരൻ വിഘ്നേശ്വരനെ പോലീസ് അറസ്റ്റു ചെയ്തു. വിഘ്നേശ്വർ കുറ്റം സമ്മതിച്ചതായാണ് വിവരം. സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

നിർമാണക്കരാറുകാരന്‍റെ സഹായിയായിരുന്നു മരിച്ച സൂര്യ. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ സൂര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവും സഹോദരനുമാണ് അടുത്തവീട്ടിൽ താമസിച്ചിരുന്നത്. യുവാവ് തൂങ്ങിമരിച്ചുവെന്നാണു ബന്ധുക്കൾ ആദ്യം പോലീസിനോടു പറഞ്ഞത്. എന്നാൽ മൃതദേഹം നിലത്തു കിടക്കുന്ന നിലയിലായിരുന്നു. യുവാവിന്‍റെ കഴുത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.

article-image

sasdadsadsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed