എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഉപസംവരണം അംഗീകരിക്കാനാവില്ല, അപ്പീൽ നൽകും കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ


പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകാമെന്നുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്‍റെ പാർട്ടിയായ ലോക് ജനശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തിൽ നിന്ന് മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന വിധിയും അംഗീകരിക്കാനാവില്ലെന്ന് പാസ്വാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംവരണത്തിനുള്ളിൽ സംവരണം അനുവദിക്കുന്നത് കാലങ്ങളായി തൊട്ടുകൂടായ്മ അനുഭവിക്കുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് തിരിച്ചടിയാകും. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലാണ് ദലിത് വിഭാഗങ്ങൾക്ക് സംവരണം നൽകിയത്. സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലല്ല. നല്ല സാമ്പത്തികാവസ്ഥയും വിദ്യാഭ്യാസവും ഉള്ള ദലിത് കുടുംബങ്ങൾപോലും തൊട്ടുകൂടായ്മ അനുഭവിക്കുന്നുണ്ട്. അതിനാൽ, സുപ്രീംകോടതിയുടെ വിധി ന്യായീകരിക്കാനാവുന്നതല്ല -അദ്ദേഹം പറഞ്ഞു.

article-image

adesfrdsdffde

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed